ആലപ്പുഴ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. അമ്പലപ്പുഴ തെക്ക് പുറക്കാട് സ്വദേശി രാജേഷ് (42) ആണ് അറസ്റ്റിലായത്. മാവേലിക്കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് ഭഗവാനെ തൊഴുത് വണങ്ങിയ ശേഷമാണ് മോഷണം നടത്തിയത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദീപാരാധന സമയത്ത് ചാര്‍ത്തുന്ന ഇവ അത്താഴ പൂജയ്ക്ക് ശേഷം അഴിച്ച് ശ്രീകോവിലിനുള്ളിലെ പലകയില്‍ വെക്കുകയാണ് പതിവ്. ക്ഷേത്രവളപ്പിലെ ശാന്തിമഠത്തില്‍ താമസിക്കുന്ന കഴകക്കാരനും മാല കെട്ടുകാരനുമാണ് മോഷണവിവരം ആദ്യമറിഞ്ഞത്. ഇവര്‍ പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ തെക്കുഭാഗത്തെ നാലമ്പല വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ ദേവസ്വം ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തിയപ്പോഴാണ് ശ്രീകോവിലിന്റെ താഴ് തകര്‍ത്ത് തിരുവാഭരണം മോഷ്ടിച്ചതായി മനസ്സിലായത്.
0 Comments