ഗാന്ധി ദർശൻ വേദി സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ഗാന്ധി ദർശൻ വേദി സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



പൈക്ക: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി പൈക്ക ചൂരിപ്പള്ളം കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് വെച്ച് സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി, അക്കാഫ്,  കാഞ്ഞങ്ങാട് അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

രാജ് മോഹൻ ഉണ്ണിത്താൻ എം പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ പി ജി മണ്ഡലം പ്രസിഡണ്ട് പി രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സി. വി. ജെയിംസ് മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ചിത്ര കുമാരി, ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽവീട്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡണ്ട് രാഘവൻ കുളങ്ങര, ജന സെക്രട്ടറി ഏ. വി. ബാബു, സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, അഹല്യ ഫൌണ്ടേഷൻ പി. ആർ. ഒ. പ്രഭാകരൻ വഴുന്നോറടി, രാജൻ ആയംപാറ, ബി മൊയ്തീൻ കുഞ്ഞി, ഖാൻ പൈക്ക, സി.എച്ച്. വിജയൻ, പി വി മല്ലിക, വിനോദ് നന്ദകുമാർ, രഞ്ജിത്ത് മാളംകൈ, ഹസ്സൻ നെക്കര പ്രസംഗിച്ചു. ഖാദർ മാന്യ നന്ദി പറഞ്ഞു.


Post a Comment

0 Comments