ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ ദിനത്തിൽ പൂച്ചക്കാട് മേഖലാ കോൺഗ്രസ് കമ്മിറ്റി ഭാരത് ജോഡോ പ്രതിജ്ഞയെടുത്തു

LATEST UPDATES

6/recent/ticker-posts

ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ ദിനത്തിൽ പൂച്ചക്കാട് മേഖലാ കോൺഗ്രസ് കമ്മിറ്റി ഭാരത് ജോഡോ പ്രതിജ്ഞയെടുത്തു

 


പൂച്ചക്കാട് : വിഘടനവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇന്ത്യയെ ഒരുമിച്ച് നിർത്താൻ ശ്രമിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ധീര ഭരണാധികാരി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷി ദിനത്തിൽ പൂച്ചക്കാട് മേഖല കോൺഗ്രസ് കമ്മിറ്റി നെഹ്റു മൈതാനിയിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഭാരത് ജോഡോ പ്രതിജ്ഞയും എടുത്തു. തുടർന്ന് നടന്ന അനുസ്മരണ യോഗം ഉദുമ ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് മുരളി മീത്തൽ അദ്ധ്യക്ഷത വഹിച്ചു. 

പ്രവാസി കോൺഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡണ്ട് സി.എച്ച്.രാഘവൻ, മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് മെമ്പർ മുഹാജിർ പൂച്ചക്കാട്, ഭാസ്കരൻ തായത്ത്, പി.കെ.പവിത്രൻ, പി കൃഷ്ണൻ ആലുങ്കാൽ, ദാമോദരൻ ടൈലർ, പ്രഭു മൊട്ടംചിറ, സി.എച്ച് ബാബു, ഗോപാലൻ മൊട്ടംചിറ, മണികണ്ഠൻ നെഹ്റു മൈതാനി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments