ഇഖ്ബാൽ റോഡിൽ മേൽപ്പാലം അനിവാര്യം: ജനകീയ കൂട്ടായ്മ

LATEST UPDATES

6/recent/ticker-posts

ഇഖ്ബാൽ റോഡിൽ മേൽപ്പാലം അനിവാര്യം: ജനകീയ കൂട്ടായ്മകാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ തീരദേശ വാസികൾ മുഴുവനായും ഉപയോഗിക്കുന്നതും നിത്യേന ആയിരക്കണക്കിന് വിദ്യാർത്ഥികളും ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്നതുമായ അജാനൂർ ഇഖ്ബാൽ റോഡിൽ റെയിൽ പാതക്ക് കുറുകെ മേൽപ്പാലം പണിയണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. കൂട്ടായ്മ കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു. അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അശോകൻ അധ്യക്ഷനായിരുന്നു.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും കുടുംബ ആരോഗ്യ കേന്ദ്രവുമുള്ള അജാനൂരിലെ തീര പ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന ഏക റോഡാണ് ഇഖ്ബാൽ റോഡ്. പ്രദേശ വാസികൾക്ക് നഗരത്തിലേക്കും ആശുപത്രി, ഗവൺമെൻ്റ് സ്ഥാപനങ്ങളിലേക്കും പോകുവാൻ ആശ്രയിക്കുന്ന ഈ റോഡിൽ റെയിൽവേ ഗേറ്റ് അടചാൽ നൂറുക്കണക്കിന് വാഹനങ്ങളുടെ നീണ്ട നിരയാണ്. ദിനേന അമ്പതിലധികം ട്രെയിനുകൾ കടന്നു പോകുമ്പോൾ അത്രയും തവണ ലെവൽ ക്രോസ്സ് അടച്ചിടുന്നുണ്ട്. ഇതിന് പരിഹാരം കാണണമെങ്കിൽ മേൽപ്പാലം പണിയുക എന്നത് മാത്രമാണ് പോംവഴി. ഈ ആവശ്യം നേടിയെടുക്കുന്നതിന് വേണ്ടി വിവിധ കക്ഷി പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, ആരാധനാലയ, വിദ്യാലയ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഇഖ്ബാൽ റോഡ് മേൽപ്പാലം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. അശോകൻ ഇട്ടമ്മൽ ചെയർമാൻ, സി എച്ച് ഹംസ വർക്കിംഗ് ചെയർമാൻ, പി എം നാസ്സർ (ജനറൽ കൺവീനർ), എം ഹമീദ് ഹാജി (ട്രഷറർ) എന്നിവരുൾപ്പെടെ നൂറ്റി യോന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പഞ്ചായത്ത് മെമ്പർമാരായ സി എച്ച് ഹംസ, രവീന്ദ്രൻ, ഷീബ ഉമ്മർ, എ ഇബ്രാഹിം, എ ഹമീദ് ഹാജി, ഹമീദ് ചേരക്കാടത്ത്, സി കുഞ്ഞബ്ദുള്ള പാലക്കി, സുറൂർ മൊയ്തു ഹാജി എന്നിവർ പ്രസംഗിച്ചു. പി എം നാസ്സർ സ്വാഗതവും അഹമദ് കിർമാണി നന്ദിയും പറഞ്ഞു

Post a Comment

0 Comments