കാഞ്ഞങ്ങാട്: പള്ളിക്കരയിലെ പ്ലസ് വൺ വിദ്യാർത്ഥി ബേക്കൽ കോട്ടയിൽ കടലിൽ മുങ്ങി മരിച്ചു. പള്ളിക്കര ശക്തി നഗറിലെ സുബൈറിൻ്റെ മകൻ ഷുഹൈബ് 16 ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ കടലിൽ കാണാതായ ഷുഹൈബിൻ്റെ മൃതദേഹം 11 മണിയോടെയാണ് കണ്ടെത്തിയത്. പിതാവിനു സഹോദരനുമൊപ്പം കല്ലുമ്മക്കായ ശേഖരിക്കാൻ കോട്ടക്ക് അടുത്ത് കടൽതീരത്തെത്തിയതാണ്. പിതാവും സഹോദരനും നോക്കിനിൽക്കെ ഷുഹൈൈബിനെ തിരമാലയിൽപ്പെട്ട് കാണാതാവുകയായിരുന്നു. ബേക്കൽ പോലീസ്, തീരദേശ പോലീസ്, ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നതിനിടെ തിരമാലയിൽ ഷുഹൈബിനെ കരക്കെത്തിച്ചു. ജീവനുണ്ടെന്ന് കരുതി ബേക്കൽ പോലീസ് ജീപ്പിൽ ഇൻസ്പെക്ടർ യു.പി. വിപിൻ്റെ നേതൃത്വത്തിൽ ഉദുമ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments