ആശുപത്രി ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവം; പ്രതി അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

ആശുപത്രി ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവം; പ്രതി അറസ്റ്റിൽ




കണ്ണൂർ; ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണൻ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോയും ബലാത്സംഗ കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുകാരുമായുള്ള ബന്ധം മറയാക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.


ഇന്നലെ രാവിലെയാണ് വയറുവേദനയുമായാണ് അമ്മയ്ക്കൊപ്പം പെൺകുട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


എന്നാൽ പെൺകുട്ടി ​ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്. 

Post a Comment

0 Comments