ഷാരോൺ കൊലക്കേസ്‌; പ്രതി ഗ്രീഷ്‌മ അറസ്‌റ്റിൽ

ഷാരോൺ കൊലക്കേസ്‌; പ്രതി ഗ്രീഷ്‌മ അറസ്‌റ്റിൽ




പാറശാലയിൽ ബിഎസ്‌സി വിദ്യാർഥി ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്‌മ അറസ്‌റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. കസ്‌റ്റഡിയിലിരിക്കെ ശുചിമുറിയിലെ അണുനാശിനി കുടിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച ഗ്രീഷ്‌മയെ ചികിത്സക്കായി ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു. ഗ്രീഷ്‌മയുടെ ആരോഗ്യനില തൃപ്‌തികരമാണ്‌. തുടർനടപടികൾക്കായി മജിസ്‌ട്രേട്ട്‌ ആശുപത്രിയിലെത്തി.

Post a Comment

0 Comments