തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ‍്യൂട്ടിൽ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്എഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്തു. ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അസം മുബാറക് ഉൾപ്പെടെ 6 പേർക്കെതിരെയാണ് കേസ്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ദിലീപിന്റെ പരാതിയിലാണ് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അന്യായമായി സംഘം ചേരൽ, അതിക്രമിച്ച് കടക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
0 Comments