ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്ത് മുക്കൂട് ജിഎൽപി സ്‌കൂൾ വിദ്യാർത്ഥികൾ

LATEST UPDATES

6/recent/ticker-posts

ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്ത് മുക്കൂട് ജിഎൽപി സ്‌കൂൾ വിദ്യാർത്ഥികൾ

 


അജാനൂർ : കഴിഞ്ഞ ഒരു മാസമായി സംസ്ഥാന സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ചു നടത്തി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സ്‌കൂൾ തല സമാപന ചടങ്ങിൽ മുക്കൂട് ജി എൽ പി സ്‌കൂൾ വിദ്യാർത്ഥികളും , രക്ഷിതാക്കളും , അധ്യാപകരും ചേർന്ന് മനുഷ്യ ചങ്ങല തീർത്തു . കേരളപ്പിറവി ദിനത്തിൽ സ്‌കൂളിൽ വെച്ച് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണം വാർഡ് മെമ്പർ എം ബാലകൃഷ്‍ണൻ ഉദ്‌ഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച ചടങ്ങിന് പ്രഥമാധ്യാപിക ജയന്തി ടീച്ചർ സ്വാഗതവും അസ്മ ടീച്ചർ നന്ദിയും പറഞ്ഞു . മദർ പിടിഎ പ്രസിഡന്റ് സുനിത , വികസന സമിതി ചെയർമാൻ എം മൂസാൻ തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിച്ചു . 


തുടർന്ന് വിദ്യാർത്ഥികളും
രക്ഷിതാക്കളും സംയുക്തമായി മനുഷ്യ ചങ്ങല തീർത്തു . വിജിത ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരേ മനസ്സോടെ ഏറ്റു ചൊല്ലി . ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയുള്ള പ്ലക്ക് കാർഡുകളും വിദ്യാർത്ഥികൾ കയ്യിൽ പിടിച്ചു ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി .

Post a Comment

0 Comments