അജാനൂർ : സൗത്ത് ചിത്താരി അജാനൂർ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ് തല ഉദ്ഘാടനം പഴയകാല മുസ്ലിം ലീഗ് നേതാവ് സി.എച്ച്.മുഹമ്മദ് മൗലവിക്ക് അംഗത്വം നൽകി വാർഡ് ജനറൽ സെക്രെട്ടറി അഹമ്മദ് കപ്പണക്കാൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.കുഞ്ഞബ്ദുള്ള ഹാജി, സെക്രട്ടറിമാരായ ശംസു മാട്ടുമ്മൽ, ജംഷീദ് കുന്നുമ്മൽ, അൻവർ ഹസൻ, യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് ബഷീർ ചിത്താരി, ജനറൽ സെക്രട്ടറി സി.കെ.ഇർഷാദ്, ട്രഷറർ സമീൽ റൈറ്റർ, ഹാറൂൺ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.
0 Comments