യു.എ.ഇയിൽ തൊഴിൽ നഷട്​പ്പെടുന്നവർക്ക്​ ഇൻഷുറൻസ്​; പ്രീമിയം തുക മാസം അഞ്ച്​ ദിർഹം മാത്രം

LATEST UPDATES

6/recent/ticker-posts

യു.എ.ഇയിൽ തൊഴിൽ നഷട്​പ്പെടുന്നവർക്ക്​ ഇൻഷുറൻസ്​; പ്രീമിയം തുക മാസം അഞ്ച്​ ദിർഹം മാത്രം

 


ദുബൈ: തൊഴിൽ നഷ്ടപ്പെടുന്നവർക്കായി നടപ്പാക്കുന്ന ഇൻഷുറൻസിന്‍റെ കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. മാസം അഞ്ച്​ ദിർഹം മുതൽ പ്രീമിയം അടച്ച്​ ഇൻഷ്വറൻസിന്‍റെ ഭാഗമാകാം. 2023 ജനുവരി ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരും. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. തൊഴിൽ നഷ്ടപ്പെടുന്നവർക്ക്​ മറ്റൊരു ​ജോലി കണ്ടെത്തുന്നത്​ വരെ ആശ്വാസമാകുന്ന ഇൻഷുറൻസ്​ സ്കീമാണിത്​. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും.


രണ്ട്​ തരം ഇൻഷുറൻസാണ്​ അവതരിപ്പിക്കുന്നത്​. 16,000 ദിർഹം വരെ അടിസ്ഥാന​ ശമ്പളമുള്ളവർക്ക്​ മാസത്തിൽ അഞ്ച്​ ദിർഹം വീതം അടച്ച്​ ചേരാം. അല്ലെങ്കിൽ വർഷത്തിൽ 60 ദിർഹം അടക്കണം. 16,000 ദിർഹമിന്​ മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ മാസം 10 ദിർഹം വീതമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടക്കണം. മൂന്ന്​ മാസത്തിൽ ഒരിക്കലോ ആറ്​ മാസം കൂടുമ്പോഴോ പ്രീമിയം അടക്കാനും സൗകര്യമുണ്ട്​. ജീവനക്കാരാണ്​ ഇൻഷുറൻസ്​ തുക അടക്കേണ്ടത്​, സ്ഥാപനമല്ല. ഇൻഷുറൻസ്​ പദ്ധതിയുമായി സഹകരിക്കുന്നതിന്​ ഒമ്പത്​ സ്ഥാപനങ്ങളുമായി മന്ത്രാലയം കരാർ ഒപ്പുവെച്ചു.

ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക്​ പരമാവധി പ്രതിമാസം 10,000 ദിർഹമാണ്​ ഇൻഷുറൻസായി ലഭിക്കുക. 16,000 ദിർഹമിന്​ മുകളിലുള്ളവർക്ക്​ പരമാവധി 20,000 ദിർഹം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനമാണ്​ ഇൻഷുറൻസ് തുകയായി കണക്കാക്കുന്നത്​. ജോലി നഷ്ടപ്പെട്ട്​ മൂന്ന്​ മാസം വരെയാണ്​ തുക ലഭിക്കുന്നത്​. എന്നാൽ, ഇക്കാലയളവിനിടെ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താൽ പിന്നീട്​ തുക ലഭിക്കില്ല. സ്മാർട്ട്​ ആപ്ലിക്കേഷൻ, ഇൻഷുറൻസ്​ പൂളിന്‍റെ ഇ​ പോർട്ടൽ, കോൾ സെന്‍റർ എന്നിവ വഴി അപേക്ഷ സമർപ്പിക്കാം. ജോലി നഷ്​​ടപ്പെട്ട്​ 30 ദിവസത്തിനുള്ളിൽ ​െക്ലയിമിനായി അപേക്ഷിക്കണം. രണ്ടാഴ്ചക്കുള്ളിൽ തുക ലഭിച്ച്​ തുടങ്ങും.


അതേസമയം, സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, വിരമിക്കൽ പെൻഷൻ സ്വീകരിച്ച ശേഷം പുതിയ ജോലിയിൽ ​പ്രവേശിച്ചവർ, കമ്മീഷൻ രീതിയിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക്​ ആനുകൂല്യം ലഭിക്കില്ല. അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടവർക്കും പരിരക്ഷ ലഭിക്കില്ല. പ്രീമിയം അടക്കാൻ തുടങ്ങി 12 മാസം പിന്നിട്ട ശേഷമെ പരിരക്ഷക്ക്​ യോഗ്യതയുണ്ടാവൂ. നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ ​​കൃത്രിമം കാണിച്ചാൽ ശിക്ഷിക്കപ്പെടും. ജോലി ചെയ്യുന്ന സ്ഥാപനം യഥാർഥമല്ലെന്ന്​ കണ്ടെത്തിയാൽ പിഴ ഈടാക്കും.


ഇൻഷുറൻസ്​ പൂളിന്‍റെ വെബ്​സൈറ്റ്​, സ്മാർട്ട്​ ആപ്ലിക്കേഷൻ, എ.ടി.എം, കിയോസ്ക്​ മെഷീൻ, ബിസിനസ്​ സെന്‍റർ, മണി എക്സ്​​​േചഞ്ച്​ സ്ഥാപനങ്ങൾ, ഡു, ഇത്തിസാലാത്ത്​, എസ്​.എം.എസ്​ തുടങ്ങിയ സംവിധാനങ്ങൾ വഴി ഉപഭോക്​താക്കൾക്ക്​ സ്കീമിൽ ചേരാം.

Post a Comment

0 Comments