കുട്ടികള്‍ക്കടക്കം കഞ്ചാവ് വിൽപന നടത്തിയ തട്ടുകട JCB കൊണ്ട് പൊളിച്ചുനീക്കി

കുട്ടികള്‍ക്കടക്കം കഞ്ചാവ് വിൽപന നടത്തിയ തട്ടുകട JCB കൊണ്ട് പൊളിച്ചുനീക്കി

 



ആലപ്പുഴ: ചാരുംമൂട്ടിൽ കഞ്ചാവ് വിൽപന നടത്തിയ തട്ടുകട പൊളിച്ചുനീക്കി. നൂറനാട് സ്വദേശി ഷൈജഖാന്റെ തട്ടുകടയാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. കുട്ടികൾക്കടക്കം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിൽപന നടത്തിവരുന്നതായുള്ള പൊലീസിന്റെയും എക്സൈസിന്റെയും റിപ്പോർട്ടിന്‌റെ അടിസ്ഥാനത്തിലാണ് കട പൊളിച്ചുമാറ്റിയത്.


കുറച്ചുദിവസങ്ങൾക്ക് മുന്‍പ് വള്ളിക്കുന്നം സ്വദേശിയെ എക്സൈസിന്റെ നൈറ്റ് പട്രോളിങ്ങിനിടെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ‌ ഒരു പൊതിയ്ക്ക് 500 രൂപ നിരക്കിലാണ് കഞ്ചാവ് വിൽക്കുന്നതെന്നും ഷൈജു ഖാനാണ് കഞ്ചാവ് നൽ‌കുന്നതെന്നും പറഞ്ഞു.


തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈജു ഖാന്റെ കടയും വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെ കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനായി എക്‌സൈസ് പഞ്ചായത്ത് ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തട്ടുകട പൊളിച്ചുനീക്കിയത്. എക്‌സൈസ്, പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Post a Comment

0 Comments