കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് താലൂക്കിലെ കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

LATEST UPDATES

6/recent/ticker-posts

കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് താലൂക്കിലെ കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

 


കാഞ്ഞങ്ങാട്: കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് താലൂക്കിലെ കടകളില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഹൊസ്ദുര്‍ഗ് താലൂക്കില്‍ പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍ എന്നിവിടങ്ങളിലായി ആകെ 18 കടകള്‍ പരിശോധിച്ചു. അരിയുടെ വിലയില്‍ അധിക വില ഈടാക്കല്‍ കണ്ടെത്തുക, കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 

കാഞ്ഞങ്ങാട്ടെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മാത്രമാണ് 16 ക്വിന്റലോളം അരി ശേഖരം കണ്ടെത്തിയത്. മറ്റു കടകളില്‍ 2, 3 ക്വിന്റല്‍ അരി മാത്രമേ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളു. കരിഞ്ചന്ത പൂഴ്ത്തിവെപ്പ് എവിടെയും ഉണ്ടായിരുന്നില്ലെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു അറിയിച്ചു. ജയ അരിക്ക് 56 മുതല്‍ 63 വരെ വില ഈടാക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിലാണ് ജയ അരിയുടെ വില വര്‍ധിച്ചതെന്ന് കടയുടമകള്‍ പറയുന്നു. തക്കാളിയുടെ വില കുറവാണ്. ദിവസ ഓഫര്‍ നല്‍കി പത്ത് മുതല്‍ ഇരുപത് വരെ വില തക്കാളിക്ക് എടുക്കുന്നുണ്ട്. ഉരുള കിഴങ്ങിന് 36 മുതല്‍ 40 വരെ എടുക്കുന്നുണ്ട്. എല്ലായിടങ്ങളിലും വില വിവരപട്ടിക കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. 


അരിവില ഉയരുന്ന സാഹചര്യത്തില്‍ കരിഞ്ചന്ത തടയാന്‍ പരിശോധന തുടരും. സിവില്‍ സപ്ലൈസ് ആന്റ് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.  താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, ലീഗല്‍ മെട്രോളജി ഓഫീസര്‍ കെ.എസ്.രമ്യ, പി.ഹരിദാസ്, എസ്.ഷാജി, പി.ശ്രീജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി.

Post a Comment

0 Comments