ഡ്രൈവിങ് ടെസ്റ്റിനിടെ ഗർഭിണിയായ ബാങ്ക് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. നെടുമങ്ങാട് ആര്‍.ടി.ഒ. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നെടുമങ്ങാട് വാളിക്കോട് ദര്‍ശന റോഡില്‍ താമസിക്കുന്ന അനസ് മുഹമ്മദ്(40) ആണ് അറസ്റ്റിലായത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഡ്രൈവിങ് ലൈസൻസിനായി ആനാട് ഡ്രൈവിങ് സ്കൂൾ ഗ്രൗണ്ടിൽ നിന്നു ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ റോഡ് ടെസ്റ്റിന് കൊണ്ടുപോകവെയാണ് പരാതിക്കിടയായ സംഭവം.
തുടർന്ന് ബാങ്ക് ജീവനക്കാരി പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. ഒക്ടോബര്‍ 14-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. . നെടുമങ്ങാട് സി.ഐ. എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments