കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ

 



കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഭവത്തില്‍ പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലശ്ശേരി എഎസ്‍പി നിഥിൻ രാജിൻ‌റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


ദൃശ്യങ്ങൾ പുറത്തു വന്നശേഷവും പൊലീസ് കേസെടുക്കാനോ പ്രതിയെ പിടികൂടാനോ തയാറാകാത്തതിന് വിമര്‍‌ശനം ഉയർന്നിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ചെയ്തതിനെ ന്യായീകരിക്കുകയും കാറില്‍ കയറി പോകുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

Post a Comment

0 Comments