ശനിയാഴ്‌ച, നവംബർ 05, 2022



 കണ്ണൂരില്‍ യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്.ബ്രസീല്‍ ആരാധകനായ നിതീഷ് ഫ്ലക്സ് കെട്ടുന്നതിനായാണ് മരത്തില്‍ കയറിയത്. ഇതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ