ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ പരിസരം വിഷപാമ്പുകളുടെ താവളം; ബേക്കൽ ലയൺസ് ക്ലബ്ബ് ശുചീകരിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ പരിസരം വിഷപാമ്പുകളുടെ താവളം; ബേക്കൽ ലയൺസ് ക്ലബ്ബ് ശുചീകരിച്ചു

 പളളിക്കര : കാട് മൂടി കിടക്കുന്നതിനാൽ വിഷപാമ്പുകളുടെ പറുദീസയായി മാറിയിരിക്കുകയാണ് ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ പരിസരം. കഴിഞ്ഞ ദിവസം സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടി കഴിഞ്ഞ് പുറപ്പെടാൻ നേരത്ത് അദ്ദേഹത്തിന്റെ സ്കൂട്ടിയിൽ മൂർഖൻ പാമ്പ് പത്തി വിടർത്തി കിടക്കുന്ന കാഴ്ചയാണ് കണ്ടത്. പാർക്ക് ചെയ്ത പല വാഹനങ്ങളിലും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മേൽ കാര്യം സ്റ്റേഷൻ മാസ്റ്റർ ബേക്കൽ ലയൺസ് ഭാരവാഹികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്റ്റഷൻ പ്ലാറ്റ്ഫോമും പരിസരവും ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. കാട് മൂടി കിടക്കുന്നതിനാൽ ലഹരി മാഫിയകളും കാലങ്ങളായി സ്റ്റേഷൻ താവളമാക്കിയിരിക്കുകയാണ്.


     ബേക്കൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എം.സി.ഹനീഫ്, സെക്രട്ടറി എം.എ.ലത്തീഫ്, ട്രഷറർ സോളാർ കുഞ്ഞഹമ്മദ്, കോർഡിനേറ്റർ സുകുമാരൻ പൂച്ചക്കാട്, ഗഫൂർ ഷാഫി ബേക്കൽ, അബ്ദുൾ ഹക്കീം ബേക്കൽ, പി.എ. മെഹ്മൂദ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments