ബേക്കൽ കോട്ടയുടെ അടുത്തുള്ള കിണറുകളിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു

LATEST UPDATES

6/recent/ticker-posts

ബേക്കൽ കോട്ടയുടെ അടുത്തുള്ള കിണറുകളിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു

 



ബേക്കൽ കോട്ടയും ബീച്ചും പരിസര പ്രദേശങ്ങളും കാണാൻ ജനതിരക്കേറി . പഞ്ചായത്തും ആരോഗ്യ വകുപ്പും മറ്റു സംഘടനകളും ശക്തമായ ഇടപെടൽ നടത്തിയത് കാരണം  ബീച്ച് പരിസരം വൃത്തിയോട് കൂടിയിരിക്കുന്നുണ്ടെങ്കിലും കോട്ടയുടെ പരിസരങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് ആരും ശ്രദ്ധിക്കുന്നില്ല.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ തുറന്നു പ്രവർത്തിക്കുന്ന കടകളിൽ നിന്നും ചില സാമൂഹ്യ ദ്രോഹികളും ബേക്കൽ കോട്ടയുടെ BRDC യുടെ വാഹന പാർക്കിംഗ് സ്ഥലത്തുള്ള  കിണറിൽ  ആരും കാണാതെ   മാലിന്യങ്ങൾ വെലിച്ചെറിയുന്നതു മൂലം ഇതിലെ വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥയിലായി. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണപ്പൊതികൾ കിണറിനകത്ത് ദ്രവിച്ചിരിക്കുന്നത് കാരണം  രോഗാണുക്കൾ കൂടി വരാൻ സാധ്യത.  കിണറിലെ മാലിന്യങ്ങൾ അവിടെ നിന്നും നീക്കം ചെയ്ത് കിണർ വൃത്തിയാക്കിയാൽ  ഇതിലെ ശുദ്ധ ജലം ഉപയോഗിക്കാമായിരുന്നു.

കോട്ടയുടെ അടുത്തുനിന്നും  ബി ആർ ഡി സി യുടെ ശ്രീ ഗോ റിസോർട്ടിന് സമീപത്ത് നിന്നും ബീച്ചിലേക്കുള്ള നട വഴിക്ക് സമീപമുള്ള മറ്റൊരു കിണറിലും മാലിന്യങ്ങൾ കുന്നു കൂടി കിടപ്പുണ്ട്. ഈ കിണറിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് പലരും തീ ഇടുന്നത് മൂലം കോട്ടയിലും റിസോർട്ടിലും എത്തുന്ന സഞ്ചാരികൾക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. സഞ്ചാരികൾ മൂക്കു പൊത്തി ബീച്ചിലേക്ക് പോകേണ്ട   അവസ്ഥയാണ്. 

എത്രയും വേഗം ഈ കിണർ മണ്ണിട്ട് നികത്തി മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെടുന്നത്.

Post a Comment

0 Comments