വാഴക്കുല മോഷ്ടിച്ച് ബേക്കറിയിൽ വിറ്റു; കൊല്ലത്ത് മൂന്നു യുവാക്കൾ പിടിയിൽ

LATEST UPDATES

6/recent/ticker-posts

വാഴക്കുല മോഷ്ടിച്ച് ബേക്കറിയിൽ വിറ്റു; കൊല്ലത്ത് മൂന്നു യുവാക്കൾ പിടിയിൽ



കൊല്ലം: വാഴക്കുല മോഷ്ടക്കളായ മൂന്നു യുവാക്കൾ പിടിയിൽ. കരിങ്ങന്നൂർ വട്ടപ്പാറ നൗഫൽ മൻസിലിൽ ഫൈസൽ(21), വെളിനല്ലർ മുളയറച്ചാൽ കൊടിയിൽ വീട്ടിൽ ഷഹനാസ്(21), വട്ടപ്പാറ പൊയ്കവിള വീട്ടിൽ സജീർ(24) എന്നിവരാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.


കരിങ്ങന്നൂർ മേഖലയിൽ കാർഷിക വിളകള്‍ മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരിങ്ങന്നൂർ സ്വദേശി മുരളീധരന്റെ വയലിൽ നിന്ന് അഞ്ചു വാഴക്കുലകൾ കഴിഞ്ഞ ഒമ്പതിന് മോഷണം പോയിരുന്നു. ഈ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രണ്ടു പൂവൻ കുലകളും ഒരു ഏത്തനും ഉള്‍പ്പെടെയാണ് മോഷണം പോയത്. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മോഷ്ടാക്കൾ വാഴക്കുല കടത്താനുപയോഗിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓയൂർ ജംക്ഷനിലെ ബേക്കറിയിൽ വിറ്റ വാഴക്കുലകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളിലൊരാളായ സജീർ ഭാര്യാപിതാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments