കലിയൂഷ്നിയുടെ കാലിൽ 'കേരളത്തിന്‍റെ' ഉമ്മ; പുലിവാല് പിടിച്ച് ഷൈജു ദാമോദരൻ

LATEST UPDATES

6/recent/ticker-posts

കലിയൂഷ്നിയുടെ കാലിൽ 'കേരളത്തിന്‍റെ' ഉമ്മ; പുലിവാല് പിടിച്ച് ഷൈജു ദാമോദരൻ

 ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മിഡ്ഫീൽഡർ യുക്രെയ്നിയൻ താരം ഇവാൻ കലിയൂഷ്നിയുടെ കാൽപാദത്തിൽ ചുംബിച്ച കമന്‍റേറ്റർ ഷൈജു ദാമോദരന്‍റെ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. 'ഇത് കേരളത്തിന്‍റെ മുഴുവൻ ഉമ്മയാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷൈജുവിന്‍റെ ചുംബനം. ഇതാണ് വിമർശനത്തിനിടയാക്കിയത്.


കലിയൂഷ്നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തോടുള്ള ആരാധന ഷൈജു ദാമോദരൻ കാൽപാദത്തിൽ ഉമ്മവെച്ച് പ്രകടിപ്പിച്ചത്. അഭിമുഖത്തിനിടെ കലിയൂഷ്നിയോട് കാൽ തന്റെ മടിയിൽവെക്കാൻ പറഞ്ഞ ഷൈജു പിന്നീട് ഉമ്മ വയ്‌ക്കുകയായിരുന്നു. കലിയൂഷ്നി നോ പറഞ്ഞുകൊണ്ട് കാൽ പിൻവലിക്കുന്നതും കാണാം. ഈ ഉമ്മ എന്റേതല്ലെന്നും കേരളത്തിന്റേതാണെന്നുമുള്ള ഷൈജുവിന്റെ വാക്കുകളാണ് ട്രോളുകൾക്ക് വഴിയൊരുക്കിയത്.


ഷൈജു ദാമോദരന്‍റെ താരാരാധന അമിതമായെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കാൽപാദത്തിൽ ചുംബിക്കണമെങ്കിൽ അത് സ്വന്തം പേരിൽ ചെയ്താൽ മതിയെന്നും കേരളത്തിന്‍റെ പേരിൽ ചെയ്യേണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു. കേരളത്തിന്‍റെ പ്രിയപ്പെട്ട കമന്‍റേറ്റർ ആണെങ്കിലും ട്രോളുകൾക്ക് കുറവില്ല.


ഷൈജു ദാമോദരന്‍റെ യുട്യൂബ് ചാനലിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മത്സരത്തിൽ കലിയൂഷ്നിയെ എ.കെ 47 തോക്കുമായി താരതമ്യം ചെയ്തതിന്‍റെ ചരിത്രം അദ്ദേഹം വിവരിച്ചുനൽകുന്നുണ്ട്. ഇതിനൊടുവിലായിരുന്നു കാൽപാദത്തിലെ ചുംബനം. അതേസമയം, ഷൈജുവിന്‍റെ പ്രവൃത്തിയിൽ ഒരു തെറ്റുമില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പിന്തുണച്ചും നിരവധി പേരുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ കുന്തമുനയാണ് 24കാരനായ ഇവാൻ കലിയൂഷ്നി. നാല് ഗോളുമായി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് താരം. ഹൈദരാബാദ് എഫ്.സിയുമായി നാളെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

Post a Comment

0 Comments