മാക്കോട് - എം സി റോഡ് ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മാക്കോട് - എം സി റോഡ് ഉദ്ഘാടനം ചെയ്തു




കോളിയടുക്കം : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി കോൺക്രീറ്റ് ചെയ്ത മാക്കോട് -എം സി റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. നൂറ് കണക്കിന് പ്രദേശ വാസികളുടെ സാനിധ്യത്തിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലട്ര അബ്ദുൽ ഖാദർ നാടിന് സമർപ്പിച്ചു.

വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ പ്രസിഡന്റുമായ സുഫൈജ അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേളി വാർഡിൽ പൊതു കെട്ടിടം പണിയുന്നതിന് വേണ്ടി മൂന്ന് സെന്റ് സ്ഥലം വിട്ട് നൽകുന്നകുന്നതിന്റെ പ്രഖ്യാപനം പരേതനായ മാക്കോട് ഡോക്ടർ എം സി ഇബ്രാഹിമിന്റെ ഭാര്യയും മുൻ പഞ്ചായത്ത്‌ മെമ്പറുമായ മറിയമ്പി കൊച്ചനാട് നിർവഹിച്ചു.

ഉത്ഘാടന പരിപാടിയിൽകല്ലട്ര മാഹിൻ ഹാജി, അബ്ദുള്ള കുഞ്ഞി കീഴുർ, പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ആയിഷ കെ എ, ശംസുദ്ധീൻ തെക്കിൽ, രമ ഗംഗാധരൻ, മെമ്പർമാരായ അമീർ പാലോത്ത്, കെ കൃഷ്ണൻ, രേണുക ഭാസ്കരൻ, ടി ജാനകി, പ്ലാനിങ് ബോർഡ് വൈസ്ചെയർമാൻ കെ വി വിജയൻ, ജാബിർ സുൽത്താൻ, സൈഫുദ്ധീൻ മാക്കോട്,സിദ്ദീഖ് മാക്കോട്, അഫ്സൽ സിസ്ലു, ശരീഫ് സലാല, എം ജി എൻ ആർ ജി സെക്ഷൻ ഉദ്യോഗസ്ഥരായ എ ഇ അമൃത, അശോകൻ, ഹനീഫ്, മാജിദ്, ശ്രീജ പങ്കെടുത്തു

Post a Comment

0 Comments