കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കുമ്പള ഏരിയ കമ്മറ്റി രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കുമ്പള ഏരിയ കമ്മറ്റി രൂപീകരിച്ചു

 


കുമ്പള: കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ( കെ പി എൽ ഒ എഫ്) കുമ്പള ഏരിയ സമ്മേളനം കുമ്പള മലബാർ റസ്റ്റാറന്റിൽ വെച്ച് കെ വി വി എസ് ഏരിയാ സെക്രട്ടറി എം.ഗോപി ഉൽഘാടനം ചെയ്തു.

ഏരിയാ ഭാരവാഹികളായി മർസൂഖ് ബന്തിയോട് ( പ്രസിഡണ്ട് ), ബിജു ജോൺ ഹൊസങ്കടി ( സെക്രട്ടറി), ഖലീൽ കുമ്പോൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വ്യാപാരി ക്ഷേമനിധിയിൽ മുഴുവൻ ലാബുടമകൾ അംഗങ്ങളാവാനും ഡിസംബറിൽ കാസറഗോഡ് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാനും പ്രഥമ യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് അബൂയാസിർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഫാസിൽ സ്വാഗതവും നിയുക്ത ഏരിയ സെക്രട്ടറി ബിജു ജോൺ നന്ദിയും പറഞ്ഞു.

Post a Comment

0 Comments