സുധാകരന്‍ പറയുന്നത് നുണ; മാനനഷ്ട കേസുമായി അഡ്വ. സികെ ശ്രീധരന്‍

സുധാകരന്‍ പറയുന്നത് നുണ; മാനനഷ്ട കേസുമായി അഡ്വ. സികെ ശ്രീധരന്‍



കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാര്‍ട്ടി മുന്‍ കെപിസിസി വൈസ് ചെയര്‍മാന്‍ സി കെ ശ്രീധരന്‍. പാര്‍ട്ടി വിട്ട നേതാവാണ് ശ്രീധരന്‍. ടി പി ചന്ദ്രശേഖരന്‍ കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സി കെ ശ്രീധരന്റെ  സിപിഎം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം. ഇന്നലെ കാസര്‍കോട് ചിറ്റാരിക്കാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്‍ ആരോപണം ഉന്നയിച്ചത്. സുധാകരന്‍ വിവരക്കേട് പറയുകയാണെന്ന് സികെ ശ്രീധരന്‍ പറഞ്ഞു. ഇത് അപകീര്‍ത്തിപരവും നുണയുമാണ്. കോടതിയലക്ഷ്യവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments