അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു

LATEST UPDATES

6/recent/ticker-posts

അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു



കൊല്ലം മുണ്ടയ്ക്കലിൽ അച്ഛന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനത്തില്‍ കെ.നെല്ലൈകുമാര്‍ (70) മരിച്ചതിന്റെ വിഷമത്തില്‍ മകന്‍ എന്‍.വിനുകുമാര്‍ (36) ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് നെല്ലൈകുമാര്‍ മരിച്ചത്. അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ വിനുകുമാറിനെ ഒരുമണിക്കൂറിനുശേഷം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.


സരോജ അമ്മാളാണ് നെല്ലൈകുമാറിന്റെ ഭാര്യ. വിനുകുമാറിന്റെ ഇരട്ടസഹോദരനായ എല്‍.വിമല്‍കുമാര്‍, എന്‍.വിജയകുമാര്‍ എന്നിവരാണ് മറ്റു മക്കള്‍. കൊല്ലം കാര്‍ത്തിക ജ്വല്ലറി, വിഗ്നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാര്‍. വിനുകുമാര്‍ അവിവാഹിതനാണ്. അച്ഛന്റെയും മകന്റെയും സംസ്‌കാരം ഇന്ന് നടക്കും.

Post a Comment

0 Comments