ഉദുമ : പ്രമാദമായ ഉദുമ പടിഞ്ഞാർ കൂട്ടബലാത്സംഗക്കേസ്സിൽ ആറാംപ്രതി നൗഷാദിനെ 34, ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എം.പി. വിനീഷ്കുമാർ അറസ്റ്റ് ചെയ്തു. ഉദുമ പടിഞ്ഞാറിലെ ചിന്തു മുഹമ്മദിന്റെ മകനാണ് പ്രതി. ഭർതൃമതിയായ യുവതിയെ ഫോണിൽ ഭീഷണിപ്പെടുത്തി രാത്രിയിൽ യുവതിയുടെ വീട്ടിൽക്കയറി പത്തുപേർ തുടർച്ചയായും, മാറി മാറിയും ബലാത്സംഗം ചെയ്ത ഒന്നരവർഷം മുമ്പ് നടന്ന പ്രമാദമായ കേസ്സാണിത്.
ആദ്യം ബേക്കൽ പോലീസ് അന്വേഷിച്ച ഇൗ കേസ്സ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നവമ്പർ 19-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഉദുമ പടിഞ്ഞാറുള്ള റീമർ ക്ലബ്ബിനകത്തുനിന്നാണ് പോലീസ് കൊവ്വൽ വളപ്പിൽ നൗഷാദിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. ഇൗ കേസ്സിൽ 5 പ്രതികളെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അവ രിൽ പലരും പ്രവാസികളാണ്. ഇവരുടെയെല്ലാം പാസ്പോർട്ട് കോടതി പിടിച്ചുവെച്ചിരുന്നു.
0 Comments