കൊളവയൽ ലഹരിമുക്തഗ്രാമം ജാഗ്രതാ സമിതിയുടെ ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കൊളവയൽ ലഹരിമുക്തഗ്രാമം ജാഗ്രതാ സമിതിയുടെ ലോഗോ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: കൊളവയൽ ലഹരിമുക്തഗ്രാമം ജാഗ്രതാ സമിതിയുടെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡിവൈഎസ്പി .പി ബാലകൃഷണൻ നായർ യുവ വ്യവസായി ഖാലിദ് ഹയാന് നൽകി പ്രകാശനം ചെയ്തു. മാസങ്ങളായി കൊളവയൽ ഭാഗത്ത് ലഹരിക്ക് എതിരെ നാട്ടുകാരും  പോലീസും  യുവജന ക്ലബ്ബുകളും, സന്നദ്ധ പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും  ഒരേ മനസ്സുമായി മുന്നേറ്റം നടത്തി വിജയിച്ച കൂട്ടായ്മയാണ് കൊളവയൽ ജാഗ്രത സമിതിയുടേത്.

ചടങ്ങിൽ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഒ കെ.പി ഷൈൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ  രഞ്ജിത്ത് കുമാർ കെ,പ്രമോദ് ടി വി,വാർഡ് മെമ്പർമാരായ ഹംസ സി എച്ച്, അശോകൻ ഇട്ടമ്മൽ , ലഹരിമുക്തജാഗ്രത സമിതി ചെയർമാൻ എം.നാരായണൻ , ജനറൽ കൺവീനർ ഷംസുദ്ദീൻ കൊളവയൽ, കമ്മിറ്റിഅംഗങ്ങളായ സുറൂർ മൊയ്തു ഹാജി, അഹമ്മദ് കിർമാണി , ബി.മുഹമ്മദ് കുഞ്ഞി,

റസാഖ് കൊളവയൽ, ജുനൈഫ് , മഹ്ഷൂഫ്, ഇബ്രാഹിം സി പി , ശറഫുദീൻ സി പി കൃപേഷ് ഇട്ടമ്മൽ , രാജേഷ് കാറ്റാടി, ബഷീർ കൊത്തിക്കാൽ ,ഷരീഫ് കെ., ബഷീർ യുവി, അബ്ദുള്ള പി, ഹാരിസ് കെ വി ,ഷിഹാബ് കൊത്തിക്കാൽ , ജലീൽ കെ.വി സിഡി എസ് മെമ്പർമാരായ മിനി കെ വി , ഗീത, രാഗി  തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments