വില കയറ്റം; അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

വില കയറ്റം; അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

 




അജാനൂർ: നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ സാമഗ്രികളുടെയും വില മിസ്സൈലിനേക്കാൾ വേഗത്തിൽ ഉയർന്നു കൊണ്ടിരിക്കുമ്പോൾ ധൂർത്തും ദുർവ്യയവും നടത്തി ഖജനാവ് മുടിക്കുകയാണ് കേന്ദ്ര  സംസ്ഥാന സർക്കാരുകളെന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ബശീർ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന അടിസ്ഥാന വിഭാഗങ്ങൾക്ക് ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും മറ്റാനുകൂല്യങ്ങളും നൽകാൻ കാശില്ലെന്ന് പറയുന്ന സർക്കാർ മുഖ്യന്റെ ഔദ്യോഗിക വസതിയിൽ സംഗീത സംവിധാനമുള്ള പശുത്തൊഴുത്ത് നിർമ്മിക്കാനും തന്റെ പട്ടിയെ കുളിപ്പിക്കുമെന്ന് നായനാർ പറഞ്ഞ ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കാനും ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനും മുഖ്യനുൾപ്പെടെ മന്ത്രിമാർക്കും തരാതരം പോലെ പുതിയ കാറുകൾ വാങ്ങാനും സ്വർണ്ണക്കടത്ത് കേസും സിപിഎം കാർ പ്രതികളായ കേസുകളും ആശ്രിതനിയമനക്കേസുകളും നടത്താൻ സുപ്രീം കോടതി അഭിഭാഷക ഫീസിനായി കോടികൾ ചിലവഴിക്കാനും ഉളുപ്പില്ലാത്ത അവസ്ഥയാണ് നില നിൽക്കുന്നത്. മോഡീ പിണറായി അവിശുദ്ധ ബന്ധത്തിന് മറയിടാൻ നടത്തുന്ന നാടകം മാത്രമാണ് ഗവർണ്ണർ സർക്കാർ പോരെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.വിലക്കയറ്റത്തിനെതിരെ സംസ്ഥാന മുസ്‌ലിം ലീഗ് ആഹ്വാനമനുസരിച് അജാനൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച  പ്രതിഷേധ സംഗമം അജാനൂർ തെക്കേപ്പുറത്ത് ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അദ്ധ്യക്ഷനായി. 

ഹമീദ് ചെരക്കാടത്ത് സ്വാഗതം പറഞ്ഞു.  തെരുവത്ത് മൂസ ഹാജി, എ.ഹമീദ് ഹാജി, സി.മുഹമ്മദ് കുഞ്ഞി, എ.പി.ഉമ്മര്‍, കെ.എം.മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മാഹിന്‍, അബ്ദുള്ള കൊളവയല്‍, കുഞ്ഞാമ്മദ് മുക്കൂട്, നദീര്‍ കൊത്തിക്കാല്‍, പി അബ്ദുല്‍ കരീം, അയ്യൂബ് പി.എച്ച്, അബൂബക്കര്‍ കൊളവായല്‍, കുഞ്ഞാമിന സി, ഇര്‍ഷാദ് സി.കെ, ഇബ്രാഹിം ആവിക്കല്‍ , അബ്ദുല്ല കെ.കെ, പി.എം ഫൈസല്‍, ഷക്കീല ബദറുദീന്‍,ആയിഷത്ത് ഫര്‍സാന,ബഷീര്‍ മാട്ടുമ്മല്‍,അബ്ദുള്ള കെ.കെ,ഫൈസല്‍ പി.എം,ഇഖബാല്‍ വെള്ളിക്കോത്ത്, മാണിക്കോത്ത് അബൂബക്കര്‍, കെ.സി.ഹംസ, പി.അബ്ദുല ഹാജി, പി.അബൂബക്കര്‍, ഷുക്കൂര്‍ പൂതിക്കാടത്ത്,സി.ബി.സലീം,മുഹമ്മദ് പാറക്കാട്ട്, മറിയക്കുഞ്ഞി, സീനത്ത് ബാനു, മുഹമ്മദ് കുഞ്ഞി മുക്കൂട്, ബഷീര്‍ ചിത്താരി, കരീം മൈത്രി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments