കാഞ്ഞങ്ങാട്ട് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വ്യാപാരിയെ പിടികൂടി; ഇത് എട്ടാം തവണയാണ് പിടികൂടുന്നത്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വ്യാപാരിയെ പിടികൂടി; ഇത് എട്ടാം തവണയാണ് പിടികൂടുന്നത്




കാഞ്ഞങ്ങാട് : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വ്യാപാരിയെ തുടർച്ചയായി എട്ടാം തവണയും പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിന് സമീപം കട നടത്തുന്ന ടിബി റോഡ് ഫാത്തിമ മൻസിലെ ടി അബ്ദുൾ അസീസിനെ ( 60 )  എസ്. ഐ. കെ രാജീവനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്റ്റേഷൻ റോഡിൽ വിൽപ്പനയ്ക്കിടെയാണ് അറസ്റ്റ് ചെയ്തത്. 6130 രൂപയും പിടിച്ചെടുത്തു. ഈ മാസം നാലിന്  അബ്ദുള്ള അസീസിനെ പുകയില ഉൽപ്പന്നങ്ങളുമായി  അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments