മധൂര്‍ പഞ്ചായത്തിലെ ഹോട്ടല്‍, കൂള്‍ബാര്‍, കോഴിക്കടകള്‍, തട്ടുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കുമ്പള സി.എച്ച്.സിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് ഹെല്‍ത്ത് ടീമാണ് പരിശോധന നടത്തിയത്.
ലൈസന്‍സ്, വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം, ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ളം, പുകവലി വിരുദ്ധ ബോര്‍ഡുകള്‍ എന്നിവ പരിശോധന നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് 7 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 7 ദിവസത്തിനു ശേഷം തുടര്‍പരിശോധന നടത്തി നടപടി ശക്തമാക്കും. ഉളിയത്തടുക്ക, കുഡ്‌ലു, ചൂരി, ഉദയഗിരി, ചെട്ടുംകുഴി, മീപ്പുഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
കുമ്പള, ബദിയഡുക്ക, പുത്തിഗെ, എന്‍മകജെ, കുബഡാജെ, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും ബ്ലോക്ക് ഹെല്‍ത്ത് ടീം വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റോബില്‍സണ്‍, സി.സി.ബാലചന്ദ്രന്‍, കെ.എസ്.രാജേഷ്, ഡ്രൈവര്‍ വില്‍ഫ്രഡ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
0 Comments