കീഴൂരിൽ ഫ്ലക്സിന്റെ പേരിൽ സംഘട്ടനം; പോലീസിനെ ആക്രമിച്ചു

കീഴൂരിൽ ഫ്ലക്സിന്റെ പേരിൽ സംഘട്ടനം; പോലീസിനെ ആക്രമിച്ചു



മേൽപ്പറമ്പ് : ഫുട്ബോൾ ആരാധകർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തിയ എസ്ഐയെ  അമ്പതംഗ സംഘം ആക്രമിച്ചു. ഇന്നലെ രാത്രി 11-40-ന് കീഴൂർ ജംഗ്ഷനിലാണ്  മേൽപ്പറമ്പ് ഗ്രേഡ് എസ്ഐ, സി.വി. രാമചന്ദ്രന് നേരെ കയ്യേറ്റമുണ്ടായത്. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി പോർച്ചുഗൽ ടീമിന്റെ ആരാധകർ കീഴൂരിൽ ഫ്ലക്സ് സ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് നൂറോളം പേരടങ്ങുന്ന സംഘം പരസ്പരം ഏറ്റുമുട്ടിയത്.


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേൽപ്പറമ്പ് ഗ്രേഡ് എസ്ഐ, സി.വി. രാമചന്ദ്രനെ അമ്പതംഗ സംഘം തടഞ്ഞുനിർത്തുകയും പോലീസ് വാഹനത്തിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. വിഷയത്തിൽ പോലീസ് ഇടപെടെണ്ടതില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ എസ്ഐ, കെ. രാജീവൻ അക്രമികളുടെ ദൃശ്യം മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ യുവാക്കൾ  അദ്ദേഹത്തെയും പിടിച്ചു തള്ളി.


കല്ലും വടിയുമായിട്ടാണ് ഇരുവിഭാഗം ഫുട്ബോൾ ആരാധകർ കീഴൂരിൽ തമ്പടിച്ചത്. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് പൊതുമുതൽ നശിപ്പിക്കൽ നിയമമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു.

Post a Comment

0 Comments