ജില്ലാ സ്‌കൂൾ കലോത്സവം ഓവർഓൾ ട്രോഫി മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണക്ക്

LATEST UPDATES

6/recent/ticker-posts

ജില്ലാ സ്‌കൂൾ കലോത്സവം ഓവർഓൾ ട്രോഫി മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണക്ക്കാഞ്ഞങ്ങാട് : കാസറഗോഡ് റവന്യൂ സ്‌കൂൾ കലോത്സവത്തിൽ ഓവർഓൾ ചാംപ്യൻഷിപ് നേടുന്ന സ്‌കൂളുകൾക്ക് വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്തെ അതികായനായിരുന്ന മെട്രോ മുഹമ്മദ് ഹാജി യുടെ സ്മരണാർത്ഥം ട്രോഫി നൽകും. ചായ്യോത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ ഈ മാസം 28,29,30 തിയ്യതികളിലാണ് കലോത്സവം നടക്കുന്നത്. ഹയർ സെക്കന്ററി,ഹൈസ്‌കൂൾ,യു പി വിഭാങ്ങളിൽ ആണ് മെട്രോ സ്മാരക ട്രോഫി നൽകുക.മെട്രോ മുഹമ്മദ് ഹാജിയുടെ മക്കളാണ് ട്രോഫി ഏർപ്പെടുത്തിയത് . എവർ റോളിങ്ങ് ആയി നൽകപ്പെടുന്ന ട്രോഫി തുടർന്നുള്ള വർഷങ്ങളിലും തുടരും. ചായ്യോത്ത് സ്‌കൂളിൽ നടന്ന ചടങ്ങിൽ മെട്രോയുടെ മക്കൾക്ക് വേണ്ടി അജാനൂർ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബശീർ വെള്ളിക്കോത്ത് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.കെ വാസുവിന് കൈമാറി ട്രോഫി കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ അധ്യക്ഷനായി. ഡി.ഇ.ഒ  സുരേഷ് , കലോത്സവ കമ്മിറ്റി വൈസ് ചെയർമാൻ  ടി.കെ. രവി,പ്രിൻസിപ്പാൾ രവീന്ദ്രൻ മാസ്റ്റർ , ഹെഡ്മാസ്റ്റർ എൻ.അജയകുമാർ , ജില്ലാ പഞ്ചായത്ത് മെമ്പർ സജിത്ത് , പി ടി എ പ്രസിഡന്റ് കെ .വി ഭരതൻ, വാർഡ് മെമ്പർമാരായ പി. ധന്യ , ഉമേശൻ വേളൂർ  ,ഷൈജമ്മ ബെന്നി  , ട്രോഫി കമ്മിറ്റി ജോയിന്റ് കൺവീനർ ടി.ടി ഷംസുദ്ധീൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വിവിധ സബ് കമ്മിറ്റി ചെയർമാൻ ,കൺവീനർമാർ  എന്നിവർ സംബന്ധിച്ചു . ട്രോഫി കമ്മിറ്റി കൺവീനർ കെ.പി.ജാഫർ നന്ദി പറഞ്ഞു .

Post a Comment

0 Comments