വെള്ളിയാഴ്‌ച, നവംബർ 25, 2022


കാഞ്ഞങ്ങാട്: സുഹൃത്തിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന യുവാവിന് വെട്ടേറ്റു.  മീനാപ്പീസ് കടപ്പുറത്താണ് സംഭവം. ബത്തേരിക്കൽ ഹൗസിലെ ബി. സുനീഷി (34) നാണ് പരിക്ക്. ഇടതു ചെവിക്ക് വെട്ടേറ്റ സുനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിസാം (19) ജാഫർ കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർ എന്നിവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.തലയ്ക്കും  വെട്ടാൻ  ശ്രമിക്കുമ്പോൾ തടഞ്ഞതിനാൽ കൈകൾക്കും പരിക്കേറ്റു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ