കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ നാടെങ്ങും ഫ്ളക്സുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച് വർണ്ണാഭമാക്കിയിരിക്കുകയാണ് കായിക പ്രേമികളും യുവജനങ്ങളും. സ്ത്രീ പുരുഷ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ലോകകപ്പിന്റെ ആവേശ തിരയിളക്കത്തിലാണ്. ഈ ആവേശത്തിനിടയിലും കൊളവയൽ പ്രതിഭാ ക്ലബ്ബിലെ ബ്രസീൽ ഫാൻസ് പ്രവർത്തകർ കളിക്കിടയിലും കാര്യഗൗരവം വിടാതെ തങ്ങളുടെ സാമൂഹ്യ പ്രതിബന്ധത തെളിയിച്ചിരിക്കുകയാണ്. പ്രതിഭയിലെ കാനറി പ്രേമികളുടെ കാരുണ്യഹസ്തം വീൽചെയറിന്റെ രൂപത്തിലാണ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. കാഞ്ഞങ്ങാട് കനിവ് പാലിയേറ്റീവ് സൊസൈറ്റിയിലേക്കാണ് പ്രവർത്തകർ വീൽചെയർ സംഭാവനയായി കൈമാറിയത്. കനിവ് പാലിയേറ്റീവ് ഏരിയ കോഡിനേറ്റർ പ്രിയേഷ് കാഞ്ഞങ്ങാട് കൊളവയൽ പ്രതിഭാ ക്ലബ്ബിലെ ബ്രസീൽ ഫാൻസ് പ്രവർത്തകരിൽ നിന്നും വീൽചെയർ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു സി.പി.ഐ.എം കൊളവയൽ ഒന്നാം ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ കൊളവയൽ അധ്യക്ഷനായി. കനിവ് അജാനൂർ പഞ്ചായത്ത് സെക്രട്ടറി രതീഷ് പൊയ്യക്കര, കമലക്ഷൻ കൊളവയൽ, പ്രജീഷ് കുന്നുംപാറ, രവി കൊളവയൽ എന്നിവർ സംസാരിച്ചു യദു കൊളവയൽ സ്വാഗതം പറഞ്ഞു.
0 Comments