കർഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തളളിവിട്ട് സർക്കാർ നോക്കി നിൽക്കുന്നു: പി. കെ. ഫൈസൽ

LATEST UPDATES

6/recent/ticker-posts

കർഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തളളിവിട്ട് സർക്കാർ നോക്കി നിൽക്കുന്നു: പി. കെ. ഫൈസൽ

 ഉദുമ : ഇടതുഭരണത്തിന്റെ തല തിരിഞ്ഞ കർഷക നയം കാരണം കർഷക ആത്മഹത്യ തുടർക്കഥയാകുന്നു. കഴിഞ്ഞ 48 മണിക്കൂറിൽ 3 കർഷകർ ആത്മഹത്യ ചെയ്തു. കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും

തെറ്റുതിരുത്താൻ സർക്കാർ തയ്യാറാകണമെന്നും ഡി.സി.സി.പ്രസിഡണ്ട് പി.കെ.ഫൈസൽ. കർഷകദ്രോഹ നയങ്ങൾക്കെതിരെ

ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉദുമ കൃഷിഭവനിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു. 


    ഡി സി സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽവീട്, വി.ആർ.വിദ്യാസാഗർ. യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്മാരായ പി.ഭാസ്കരൻനായർ, കേവീസ് ബാലകൃഷ്ണൻ മാസ്റ്റർ, വാസു മാങ്ങാട്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ചന്ദ്രൻ നാലാംവാതുക്കൽ, ശ്രീജ പുരുഷോത്തമൻ, കെ.പി.സുധർമ്മ, ബി. കൃഷ്ണൻ മാങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ശ്രീധരൻ, സേവാദൾ ജില്ലാ സെക്രട്ടറി മജീദ് മാങ്ങാട്, നേതാക്കളായ പി.വി.ഉദയകുമാർ, വിജയൻ നായർ ബാര, കെ.വി.ശോഭന ,സുകുമാരി ശ്രീധരൻ, ടി.ചന്ദ്രശേഖരൻ, രാജിക, എന്നിവർ സംസാരിച്ചു. 


   ഉദുമയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പന്തൽ നാരായണൻ, ബി.ബാലകൃഷ്ണൻ, ശകുന്തള, ലക്ഷ്മി ബാലൻ, കരുണാകരൻ, കമലാക്ഷൻ നാലാംവാതുക്കൽ, ശ്രീധരൻ പളളം, സുനിൽ ബാര, മുഹമ്മദ് പടിഞ്ഞാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments