കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം: ഡോക്‌ടര്‍ക്കു പിഴവില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌

LATEST UPDATES

6/recent/ticker-posts

കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം: ഡോക്‌ടര്‍ക്കു പിഴവില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌

 


കളിക്കിടെ വീണു പരുക്കേറ്റ കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ഗവ. ആശുപത്രി ഡോക്‌ടര്‍ക്കു പിഴവ്‌ സംഭവിച്ചിട്ടില്ലെന്ന്‌ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌. ആവശ്യമെങ്കില്‍ വിശദമായ അന്വേഷണത്തിനു ശിപാര്‍ശ ചെയ്‌ത്‌ കണ്ണൂര്‍ ഡെപ്യൂട്ടി ഡി.എം.ഒയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. കഴിഞ്ഞ 30 ന്‌ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈ ആണ്‌ മുറിച്ചുമാറ്റേണ്ടി വന്നത്‌. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ കുട്ടിയെ ചികിത്സിച്ച അസ്‌ഥിരോഗ വിദഗ്‌ധന്‍ ഡോ. വിജുമോനെതിരേ പോലീസ്‌ കേസെടുത്തിരുന്നു. കണ്ണൂര്‍ ഡെപ്യൂട്ടി ഡി.എം.ഒ. നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ്‌ ഡോക്‌ടര്‍ക്കു പിഴവില്ലെന്നു വ്യക്‌തമാക്കിയിരിക്കുന്നത്‌. കുട്ടിയുടെ കൈയിലേക്ക്‌ രക്‌തയോട്ടം നിലയ്‌ക്കുന്ന സാഹചര്യമുണ്ടായി. ഇതാണ്‌ സ്‌ഥിതി സങ്കീര്‍ണമാക്കിയത്‌. സമാന സാഹചര്യങ്ങളില്‍ രക്‌തയോട്ടം നിലയ്‌ക്കുന്നതു സാധാരണയാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. റിപ്പോര്‍ട്ട്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വീസി(ഡി.എച്ച്‌.എസ്‌)ന്‌ സമര്‍പ്പിച്ചു. ഡി.എച്ച്‌.എസില്‍ നിന്നുള്ള പ്രത്യേക സംഘം പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്‌. തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുല്‍ത്താന്റെ കൈയുടെ രണ്ട്‌ എല്ല്‌ പൊട്ടിയതായി എക്‌സ്‌റേയില്‍ വ്യക്‌തമായിരുന്നുഅസ്‌ഥിരോഗ വിഭാഗത്തിലെ ഡോ. വിജുമോന്റെ നിര്‍ദേശാനുസരണം കൈ സ്‌കെയില്‍ ഇട്ട്‌ കെട്ടി. കടുത്ത വേദന അനുഭവപ്പെട്ടതിനേത്തുടര്‍ന്ന്‌ ഡോക്‌ടര്‍ അടുത്ത ദിവസം ശസ്‌ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്നു കുടുംബം ആരോപിക്കുന്നു. നവംബര്‍ ഒന്നിന്‌ സുല്‍ത്താന്റെ കൈയുടെ നിറം മാറിത്തുടങ്ങി. തുടര്‍ന്ന്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കി ഒരു പൊട്ടല്‍ പരിഹരിച്ചതായി ഡോ. വിജുമോന്‍ അറിയിച്ചു. നവംബര്‍ 11 ന്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു. ഒടിഞ്ഞ കൈ മുറിച്ചു മാറ്റണമെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചതോടെ കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെയാണ്‌ കൈമുട്ടിന്‌ താഴെ ഭാഗം മുറിച്ചുമാറ്റിയത്‌. സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഭാഗത്തെ പിഴവ്‌ ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്‌. പാലയാട്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയാണ്‌ തലശേരി ചേറ്റംകുന്ന്‌ നാസാ ക്വാര്‍ട്ടേഴ്‌സില്‍ അബൂബക്കര്‍ സിദ്ധിഖിന്റെ മകനായ സുല്‍ത്താന്‍.

Post a Comment

0 Comments