മാവുങ്കാലില്‍ കെ.എസ്.ഇ.ബി ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ തയ്യാര്‍; ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്

LATEST UPDATES

6/recent/ticker-posts

മാവുങ്കാലില്‍ കെ.എസ്.ഇ.ബി ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ തയ്യാര്‍; ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്

 


കാഞ്ഞങ്ങാട്: പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക,  പെട്രോള്‍ വില വര്‍ദ്ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇലക്ട്രോണിക് വെഹിക്കിള്‍ പോളിസിയുടെ ഭാഗമായി കെ.എസ്.ഇ.ബിയുടെ നേതത്വത്തിലുള്ള ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ മാവുങ്കാലില്‍ പ്രവര്‍ത്തന സജ്ജമായി. ഡിസംബര്‍ ഒന്നിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഓണ്‍ലൈന്‍ മുഖേന ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പങ്കെടുക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.


സംസ്ഥാനത്ത് പൂര്‍ത്തിയായ 56 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഒന്നാണ് മാവുങ്കാലിലുള്ളത്. ഒപ്പം ഓട്ടോ റിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാന്‍ ഉതകുന്ന തരത്തില്‍ സംസ്ഥാനത്ത് 1165 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളുടെ നിര്‍മാണം പുരോഗമിച്ച് വരികയാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 37 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജില്ലയില്‍ ആകെ 38 ഇടങ്ങളിലായി വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സ്ഥാപിതമാകുന്നത്.


കാഞ്ഞങ്ങാട് മാവുങ്കാല്‍ 110 കെ.വി സബ് സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

0 Comments