കാസർകോട്: തദ്ദേശസ്വയംഭരണ വകുപ്പില്‍ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ സ്ഥലം മാറ്റുന്നുവെന്ന പരാതി ഇനിയുണ്ടാവില്ലെന്നും അടുത്ത വര്‍ഷം മുതല്‍ ജീവനക്കാരുടെ സ്ഥലം മാറ്റം പൂര്‍ണമായും ഓണ്‍ലൈനില്‍ മാത്രമായിരിക്കുമെന്നും തദ്ദേശ സ്വയം ഭരണ ( റൂറല്‍) ഡയറക്ടറും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടറുമായ എച്ച്.ദിനേശന്‍ പറഞ്ഞു. കാസര്‍കോട്ടേക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കി ജീവനക്കാരെ മാറ്റുന്ന രീതി നിലവില്‍ ഇല്ലെന്നും ഡയറക്ടര്‍ പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ഈ വര്‍ഷം സ്ഥലം മാറ്റുകയില്ലെന്നും ഡയറക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.
0 Comments