ചെറുവത്തൂർ : ഡിസംബര്‍ 16 മുതല്‍ ജനുവരി 1 വരെ നടക്കുന്ന ചെറുവത്തൂര്‍ ഫെസ്റ്റ് സീസണ്‍ ഫൈവിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിന് വേണ്ടി സംഘാടക സമിതി യോഗം ചേര്‍ന്നു.
ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍പേഴ്‌സണുമായ സി.വി പ്രമീള യോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി.ശശിധരന്‍ യോഗത്തില്‍ അധ്യക്ഷനായി.
വര്‍ക്കിംഗ് ചെയര്‍മാന്‍ പി.പി മുസ്തഫ ഫെസ്റ്റിന്റെ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു.
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം, കാല്‍നാട്ടല്‍, ഫണ്ട് ശേഖരണം, എന്നിവയുടെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് വൈകുന്നേരം നാലുമണിക്ക് നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രാഘവന്‍, മറ്റു പഞ്ചായത് ബോര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് നാരായണന്‍, മുകേഷ് ബാലകൃഷ്ണന്‍, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് യാസര്‍ സ്വാഗതവും, ട്രസ്റ്റ് സെക്രട്ടറി എം.നാരായണന്‍ നന്ദിയും പറഞ്ഞു.
0 Comments