രാഹുലിനെ കാണാന്‍ ജനക്കൂട്ടം ഇരച്ചെത്തി; നിലത്തുവീണ് കെ സി വേണുഗോപാലിന് പരിക്ക്

LATEST UPDATES

6/recent/ticker-posts

രാഹുലിനെ കാണാന്‍ ജനക്കൂട്ടം ഇരച്ചെത്തി; നിലത്തുവീണ് കെ സി വേണുഗോപാലിന് പരിക്ക്
ഭോപ്പാല്‍: ഭാരത് ജോഡോ യാത്രക്കിടെ തിരക്കില്‍പ്പെട്ട് വീണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പരിക്ക്. 


ഇന്ന് രാവിലെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ചാണ് അപകടം നടന്നത്. രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇരച്ചെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിക്കാതെ വന്നതോടെയാണ് കെ സി വേണുഗോപാല്‍ നിലത്തുവീണത്. 


കൈയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റ വേണുഗോപാലിന് യാത്ര ക്യാംപില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം, യാത്ര തുടര്‍ന്നു.

Post a Comment

0 Comments