കാഞ്ഞങ്ങാട്: ക്വർട്ടേഴ്സ്റ്റിന്റെ ടെറസിന്റെ മുകളിൽ നിന്ന് വീണ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. നോർത്ത് ചിത്താരിയിലെ സത്താറിന്റെ ഭാര്യ സമീറ(40) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമീറ കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. തുടർന്ന് മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയിൽ ചികിൽസയിലായിരുന്നു. മക്കൾ: സാനിയ , ഷർബാസ്, ഷാസിൽ, അജാനൂർ പഞ്ചായത്ത് വാർഡ് മെംബർ ഹാജിറ സലാമിന്റെ ഭർതൃ സഹോദരിയാണ്.
0 Comments