ഉറുദു മത്സരങ്ങളിൽ ഒന്നാമതായി ഫാത്തിമ നാസ്

LATEST UPDATES

6/recent/ticker-posts

ഉറുദു മത്സരങ്ങളിൽ ഒന്നാമതായി ഫാത്തിമ നാസ്




റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഉറുദു ഉപന്യാസം, കവിതാ രചന എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉദുമ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമ നാസ്. 'കേരള കെ മൗജൂദ ഹാലത്ത്' എന്ന വിഷയത്തിൽ ഉപന്യാസത്തിൽ തിളങ്ങിയപ്പോൾ 'ആർസൂ' എന്ന വിഷയമാണ് കവിതാ രചനയിൽ നാസിന് ഒന്നാം സ്ഥാനം നേടി കൊടുത്തത്. യു. പി ക്ലാസുകളിൽ ഉറുദു പഠിച്ച പരിചയം മാത്രം കൈമുതലാക്കി നേടിയ വിജയത്തിന് പത്തരമാറ്റ് പകിട്ടായി. ഹൈസ്‌കൂൾ വിഭാഗത്തിൽ ഉറുദു കവിതാരചനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി സഹോദരി ഫർഹ നർഗീസും ഉദുമ ഗവ ഹയർ സെക്കൻഡറി സ്‌കൂളിന് അഭിമാനമായി. മാങ്ങാട് സ്വദേശി അബ്ദുൽ സലാമിന്റെയും സുലൈഖ മാഹിന്റെയും മക്കളാണ്.


Post a Comment

0 Comments