കാസർഗോട്ട് മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഉപ്പള സ്വദേശി സുരേഷിനെ കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.
രണ്ടായിരത്തി പതിനഞ്ച് സെപ്റ്റംബർ 25നാണ് കേസിന് ആസ്‌പദമായ സംഭവം. പ്രതി പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പോക്സോ, ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. മഞ്ചേശ്വരം സിഐ ആയിരുന്ന പി.പ്രമോദിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
0 Comments