കെ എം സി സി മാനവ സേവനത്തിന്റെ മറുനാമം:ബഷീർ വെള്ളിക്കോത്ത്

LATEST UPDATES

6/recent/ticker-posts

കെ എം സി സി മാനവ സേവനത്തിന്റെ മറുനാമം:ബഷീർ വെള്ളിക്കോത്ത്



കാഞ്ഞങ്ങാട്: ലോക ശ്രദ്ധയാകർഷിച്ച ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ മാനവ സേവനത്തിന്റെ മറു നാമമായി മാറിയിരിക്കുകയാണ് കെ എം സി സി എന്ന് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ബഷീർ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. ജീവിക്കാനും ജീവിപ്പിക്കാനുമുള്ള പ്രവാസ ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ സഹജീവികളുടെ കണ്ണീരൊപ്പാൻ ലോകമെങ്ങുമുള്ള കെ എം സി സി ഘടകങ്ങൾ കാണിക്കുന്ന ശുഷ്കാന്തിയും അവർ നടത്തിയത്രയും വിപുലമായ കർമ്മ പദ്ധതികളും അവകാശപ്പെടാവുന്ന ഒരു സംഘടനയും ലോകത്തില്ല. കോവിഡ് കാലത്ത് രോഗികളെ ചേർത്ത് പിടിക്കാനും മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനുള്ള സാഹചര്യമൊരുക്കാനും അടച്ചുപൂട്ടപ്പെട്ട പ്രവാസികൾക്ക് ജീവനോപാധികളെത്തിക്കാനും വീടണയാൻ കൊതിച്ചവർക്ക് പ്രത്യേക വിമാനങ്ങൾ സംവിധാനിക്കാനും കെഎംസിസി നടത്തിയ പ്രവർത്തനങ്ങൾ ജാതി മത കക്ഷി രാഷ്ട്രീയ ദേശ ഭാഷാ വ്യത്യാസമില്ലാതെ സകലരുടെയും പ്രശംസക്ക് പാത്രീഭൂതമായതാണ്. ഭരണകൂടങ്ങൾ പോലും കോവിഡ് ബാധിതർ മരിക്കേണ്ടവരാണെന്ന ബോധം പ്രസരിപ്പിച്ചപ്പോൾ അവരെ ജീവിപ്പിക്കാൻ മരണ ഭയം കയ്യൊഴിഞ്ഞ്‌ പ്രവർത്തിച്ച കെഎംസിസിക്കാരുടെ മനുഷ്യ സ്നേഹത്തേക്കാൾ വലുതായി മറ്റൊന്നുമില്ല അദ്ദേഹം തുടർന്ന് പറഞ്ഞു. ബഹ്‌റൈൻ കാസറഗോഡ് ജില്ലാ കെഎംസിസി വനിതാ ലീഗുമായി സഹകരിച്ചു നടപ്പിലാക്കുന്ന ചെർക്കളം അബ്ദുല്ലാ സ്മാരക തയ്യൽ മെഷീൻ വിതരണത്തിന്റെയും സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ വിധവാ പെൻഷന്റെയും മൊയ്‌ദീൻ കുട്ടി മൗലവി സ്മാരക ആരോഗ്യപദ്ധതി യുടെയും  ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രെട്ടറി സി ഹുസ്സൈൻ മാണിക്കോത്ത് അധ്യക്ഷനായി.നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ ഇൻ ചാർജ്ജ് തെരുവത്ത് മൂസ ഹാജി,ബഹ്‌റൈൻ സ്റ്റേറ്റ് കെഎംസിസി മുൻ പ്രെസിഡന്റ് ടി അന്തുമാൻ വൈസ് പ്രസിഡന്റ അബ്ദുർറഹ്മാൻ ബദരിയാ നഗർ എന്നിവർ തയ്യൽ മെഷീൻ വിതരണവും വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തംഗം റൈഹാനെ ടീച്ചർ വിധവാപെൻഷൻ വിതരണവും നിർവഹിച്ചു .പ്രോഗ്രാം കോ ഓർഡിനേറ്റർ സി എച് മുസ്തഫ അബൂബക്കർ,യൂസഫ് ഹാജി അരയി,എ വി ഖാദർ പെരുമ്പട്ട,അഹമ്മദ് കപ്പണക്കാൽ,പി എച് അയ്യൂബ് ഇഖ്ബാൽ നഗർ ,ഫൈസൽ സി കൂളിയങ്കാൽ പ്രസംഗിച്ചു.

Post a Comment

0 Comments