കാഞ്ഞങ്ങാട് : മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ ജ്വലിച്ചു നിന്ന മുസ്ലിം ലീഗിന്റെ പ്രഗത്ഭ നേതാവായിരുന്ന ചിത്താരി മുഹമ്മദ് ഹാജിയുടെ ഇരുപത്തി മൂന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സൗത്ത് ചിത്താരി മുസ്ലിം ലീഗ്,യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുആ മജ്ലിസും ഖബർ സിയാറത്തും സംഘടിപ്പിച്ചു. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് സലീം ദാരിമി എം.പി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി,മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്,ട്രഷറർ സി.എം.കാദർ ഹാജി,പി.എം.ഫാറൂക്ക്,വൺഫോർ അബ്ദുൽ റഹിമാൻ, സി.മുഹമ്മദ് കുഞ്ഞി,എ.പി.ഉമർ, ഹമീദ് ചേരെക്കാടത്ത്, കെ.എം.കുഞ്ഞബ്ദുള്ള, സി.എച്ച്.മുഹമ്മദ് കുഞ്ഞി, ബഷീർ മാട്ടുമ്മൽ, കെ.യു.ദാവൂദ്, പി.അബ്ദുള്ള ഹാജി, അഹമ്മദ് കപ്പണക്കാൽ, ശംസു മാട്ടുമ്മൽ, അബ്ദുള്ള കൊളവയൽ, ബഷീർ ചിത്താരി, സി.കെ.ഇർഷാദ്, ജംഷീദ് കുന്നുമ്മൽ, അൻവർ ഹസ്സൻ, ഹാറൂൺ ചിത്താരി, സി.കെ.അബ്ദുൽ റഹിമാൻ, ഉമർ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു
0 Comments