വ്യാഴാഴ്‌ച, ഡിസംബർ 01, 2022

 


കാഞ്ഞങ്ങാട്: ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മൻസൂർ സ്ക്കൂൾ ഓഫ് നഴ്സിങ്ങ് വിദ്യാർത്ഥികൾ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തും, ബിഗ് മാളിന് സമീപവും ബോധവത്ക്കരണം നടത്തി. ബോധവത്ക്കരണത്തോടുന്നുബന്ധിച്ച് ഫ്ലാഷ് മോബും അരങ്ങേറി. നുറുകണക്കിന് കാണികൾ തടിച്ച് കൂടി കൂട്ടികളെ അനുമോദിച്ചു.കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ കുഞ്ഞാ ഹമ്മദ് പാലക്കി, സ്ക്കൂൾ ഓഫ് നഴ്സിംങ് ട്യൂട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.മൻസൂർ ഹോസ്പിറ്റൽ മാനേജിംങ് ഡയറക്ടർ ഷംസുദ്ദീൻ പാലക്കി നന്ദി രേഖപ്പെടുത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ