തൃക്കരിപ്പൂരിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

തൃക്കരിപ്പൂരിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം



തൃക്കരിപ്പൂർ: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടി സ്വദേശി കുട്ടൻ എന്ന പ്രിയേഷ് (35) നെയാണ് വീടിന്‍റെ തൊട്ടടുത്ത പറമ്പിൽ ഇന്ന് രാവിലെ

മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെയാണ് വീടിന്‍റെ മുന്നിൽ പ്രിയേഷ് ഉപയോഗിക്കുന്ന ബുള്ളറ്റിന് സമീപം മലർന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. വിവരത്തെ തുടർന്നു ചന്തേര സി ഐ നാരായണൻ, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.മൃതദേഹത്തിൽ ഷർട്ട് ഉണ്ടയിരുന്നില്ല. പാന്‍റ് ത്രമാണ് ഉണ്ടായിരുന്നത്. ചെളി പുരണ്ട് ദേഹമാസകലം ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും

Post a Comment

0 Comments