യു എ ഇ ബേക്കൽ കപ്പ് P - liga '22 മുഹമ്മദൻസ് മൗവ്വൽ ജേതാക്കളായി

LATEST UPDATES

6/recent/ticker-posts

യു എ ഇ ബേക്കൽ കപ്പ് P - liga '22 മുഹമ്മദൻസ് മൗവ്വൽ ജേതാക്കളായി

 

ദുബൈ: യു.എ.ഇ ബ്രദേഴ്‌സ് ബേക്കൽ കമ്മിറ്റി സംഘടിപ്പിച്ച  ബേക്കൽ കപ്പ്  P - liga '22  പള്ളിക്കര പഞ്ചായത്ത് തല സോക്കർ ടൂർണ്ണമെൻറിൽ മുഹമ്മദൻസ് മൗവ്വൽ ജേതാക്കളായി. യുഎഇ ബ്രദേർസ് ബേക്കൽ ആണ് റണ്ണേഴ്സ് അപ്പ്.

അജ്മാൻ തായത്ത് ഗ്രൂപ്പ് പവർ സ്പോട്ട് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ സേഫ് ലൈൻ ഗ്രൂപ്പ് എംഡി ഡോ.അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. യാസ്മേദ് അൽ സാഹ അൽ ഷിഫ ഹോസ്പിറ്റൽ റോള മാനേജർ റഹ്മത്തുള്ള കളിക്കാരുമായി പരിചയപ്പെട്ടു.
വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ചെയർമാൻ ഗഫൂർ ബേക്കൽ, യു.എ.ഇ ബ്രദേഴ്‌സ് ബേക്കൽ കമ്മിറ്റി പ്രസിഡൻറ് ഇർഫാൻ ബേക്കൽ, ജന. സെക്ര. ഖാദർ കമാംപാലം, ക്ലബ് ട്രെഷറർ അഷ്‌റഫ്‌ തായൽ, ഷമീം ബേക്കൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു.  വിവിധ മത്സരങ്ങളിലെ മികച്ച കളിക്കാർക്കുള്ള ട്രോഫികൾ ടൂർണമെന്റ്  കമ്മറ്റി കോർഡിനേറ്റർ അഷ്‌കർ ബേക്കൽ, അസറു കടപ്പുറം, ലുഖ്മാൻ,ശരീഫ് മൊയ്തു,ആബിദ് അബ്ദുല്ല, ജാഫർ കോട്ടക്കുന്ന്, അന്ത തായൽ, അഷറഫ് ഹംസ ഹാജി, അൻസാരി ബിഎസ്, റഷീദ് സാലിഹ്, സാലിഹ് തായൽ,  അബിനാസ് ബേക്കൽ സഫ്‌വാൻ സെയ്തു, ഹമീദ് കോട്ടക്കുന്ന്, വാസിഫ് കമാംപാലം സവാദ് സലാം, സുബൈർ പുതിയ കടപ്പുറം തുടങ്ങിയവർ വിതരണം ചെയ്തു.

ടൂർണ്ണമെൻറ് കമ്മിറ്റി ചെയർമാൻ ഗഫൂർ ബേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം കൺവീനർ ഷമീം ബേക്കലും നന്ദി ട്രഷറർ അഷറഫ്  തായത്തും പറഞ്ഞു. സീനിയർ ക്ലബ്ബ്  മെമ്പർ ബി മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കോട്ടക്കുന്ന്, ഡോക്ടർ ഫൈസൽ അബ്ദുള്ള,സിറ്റി നസീർ, അഷ്‌കർ ബേക്കൽ എന്നിവർ ആശംസകൾ അറിയിച്ചു..

Post a Comment

0 Comments