തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്ബോൾ അക്കാദമി പരിശീലകൻ പിടിയിൽ.ഫുട് ബോൾ പരിശീലകൻ സയ്യിദ് നഗറിലെ മുസ്തഫബത്താലി (32)യെയാണ് എസ്.ഐ.കെ.ദിനേശൻ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഫെബ്രവരി മാസത്തിൽ ഒരു ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം .ഹോസ്റ്റലിൽ താമസിക്കുന്ന 15 കാരനെയാണ് ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.സംഭവം കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ