ഉദുമ : സംസ്ഥാന സർക്കാറിന്റെ വികലമായധനകാര്യ മാനേജ്മെൻറും കെടുകാര്യസ്ഥതയും മൂലമാണ് വിലക്കയറ്റമുണ്ടായതെന്ന് ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ. സർവ്വത്ര അഴിമതിയാണ് നടക്കുന്നതെന്നും സാധാരണകാരുടെ ജീവിതം വഴി തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിണറായി സർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ കെ.പി.സി സി യുടെ ആഹ്വാന പ്രകാരം നടത്തിയ പൗര വിചാരണ വാഹനജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ലീഡർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയയ്ക്ക് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ പതാക കൈമാറി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ.വിദ്യാസാഗർ, സാജിദ് മൗവ്വൽ, ഉനൈസ് ബേഡകം, രവീന്ദ്രൻ കരിച്ചേരി, രതീഷ് കാട്ടുമാടം,ഫസൽ റഹ്മാൻ, അഡ്വ.എം.കെ.ബാബുരാജ്, ശ്രീകല പുല്ലൂർ, മജീദ് മാങ്ങാട്, ശ്രീജ പുരുഷോത്തമൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ, കെ.വി.ഭക്തവത്സലൻ, പ്രമോദ് പെരിയ, എം.പി.എം.ഷാഫി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, ബാബു മണിയങ്കാനം, കൃഷ്ണൻ ചട്ടഞ്ചാൽ, ചന്തുകുട്ടി പൊഴുതല, രാഘവൻ വലിയവീട്, ബാലകൃഷ്ണൻ നായർ പനയാൽ, സുകുമാരൻ ആലിങ്കാൽ, ദിവാകരൻ കരിച്ചേരി എന്നിവർ സംസാരിച്ചു.
ഡിസംബർ 5, 6 തീയതികളിലായി പളളിക്കര, പുല്ലൂർ പെരിയ, ഉദുമ, ചെമ്മനാട് എന്നീ മണ്ഡലങ്ങളിലെ 32 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. ജാഥാ ലീഡർ രാജൻ പെരിയ സ്വീകരണ കേന്ദ്രങ്ങളിൽ നന്ദി പറഞ്ഞു.
0 Comments