ചട്ടഞ്ചാൽ; ഉത്തര മലബാറിലെ പ്രമുഖ കലാലയമായ മലബാർ ഇസ് ലാമിക് കോംപ്ലകസിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സി.എം അബ്ദുല്ല മൗലവി മെമ്മോറിയൽ ഓഡിറ്റോറിത്തിന്റെ തറക്കല്ലിടൽ കർമം ഈ മാസം 11 ന് നടക്കും. മാഹിനാബാദിൽ വൈകുന്നേരം 4ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കുന്നത്. തുടർന്ന് എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളജ് സെമിനാർ ഹാൾ, ഹജ്ജ് ഉംറ സംവിധാനങ്ങളുടെ ഓഫിസ് ഉദ്ഘാടനവും തങ്ങൾ നിർവ്വഹിക്കും. ഇത് സംബന്ധമായ പ്രവർത്തക സമിതി യോഗം യു.എം.അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. കെ. മൊയ്തീൻകുട്ടി ഹാജി അധ്യക്ഷനായി. ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, അബ്ബാസ് ഫൈസി ചേരൂർ, അബ്ദുൽ ഖാദർ ഹാജി നമ്പ്യാർ കൊച്ചി,അബ്ബാസ് ഹാജി കുന്നിൽ ,ജലീൽ കടവത്ത്, ടി.ഡി കബീർ ,മല്ലം സുലൈമാൻ ഹാജി ,പി എസ് ഇബ്രാഹിം ഫൈസി അബ്ദുൽ ഖാദർ സാഹിദി, അബ്ദുൽ ഖാദർ വാവിക്കര സംബന്ധിച്ചു.
0 Comments